Breaking News

സി.പിഐ (എം) മാലോം ലോക്കൽ സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.


 



മാലോം: 23മത് പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള സിപിഐഎം മാലോം ലോക്കൽ സമ്മേളനം ഒക്ടോബർ 19,20 തീയതികളിലായി സ: കെ ബാലകൃഷ്ണൻ നഗറിൽ (പിയം ഓഡിറ്റോറിയം കോലുങ്കൽ) വെച്ച് നടക്കും. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം മാലോം സാംസ്ക്കരിക നിലയത്തിൽ വെച്ച് നടന്നു. കെ ദിനേശൻ്റെ അധ്യക്ഷതയിൽ എളേരി ഏരിയ കമ്മിറ്റി ആംഗം കെ.ഡി മോഹനൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.ദിനേശൻ ചെയർമാനായും കെ.ഡി മോഹനൻ കൺവീനറുമായുള്ള 101 അംഗ കമ്മിറ്റി രൂപികരിച്ചു. യോഗത്തിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി.പി തമ്പാൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുഞ്ഞബു എം, അരൂപ് സി.സി മനോജ്.കെ, ബോണി തോമസ്സ് എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പ്രചാരണ കമ്മറ്റി ചെയർമാൻ അരൂപ് സി.സി, കൺവീനർ സജിൻരാജ്. ഭക്ഷണ കമ്മറ്റി ചെയർമാൻ മനോജ് കെ, കൺവീനർ സുകുമാരൻ ഒ.ആർ.

No comments