
ചോയ്യങ്കോട്: കാസർഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃക്കരിപ്പൂർ മണ്ഡലത്തിൽ നടത്തിയ പ്രചാരണ വാഹനജാഥയുടെ സമാപനം ചോയ്യംകോട് വെച്ച് ചേർന്നു. ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ പിന്നോക്കം നിൽക്കുന്ന ജില്ലയായ കാസർഗോഡ് എയിംസ് സ്ഥാപിക്കുന്നതിന് 2022 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുബോൾ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീമേനിയിൽ നിന്ന് ആരംഭിച്ച പ്രചാരണ വാഹനജാഥ കുന്നുംകൈ, ഭീമനടി, നർക്കിലക്കാട്, ചിറ്റാരിക്കാൽ, മാലോം, വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം എന്നീ സ്ഥലങ്ങളിൽ നടന്ന സ്വീകരണ പരിപാടിക്ക് ശേഷം ചോയ്യംകോട് സമാപിച്ചു . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ശിഹാബ് ഉസ്മാൻ സ്വാഗതമാശംസിച്ചു. ചോയ്യങ്കോട് യൂണിറ്റ് പ്രസിഡൻറ് സി. എച്ച്. തമ്പാൻ അധ്യക്ഷത വഹിച്ചു . സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ഡോക്ടർ വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു. എയിംസ് കൂട്ടായ്മയുടെ വർക്കിംഗ് ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ എയിംസിൻ്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു ജാഥാക്യാപ്റ്റൻ കെ.വി. സുരേഷ് കുമാർ നീലേശ്വരം ജേസീസ് പ്രസിഡണ്ട് ഡോക്ടർ രതീഷ് ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. രാജൻ ജനാർദ്ദനൻ കക്കോൽ എസ് .കെ. ചന്ദ്രൻ ,ടി. പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂട്ടായ്മയുടെ ജനറൽ കൺവീനർ ഫറീന ടീച്ചർ കോട്ടപ്പുറം. ശ്രീനാഥ് ശശി, ഗോപിനാഥൻ മുതിരക്കാൽ, സിസ്റ്റർ ജയ ആൻറോ മംഗലത്ത്, രാമചന്ദ്രൻപുഞ്ചാവി, സുരേഷ് വൈററ്ലില്ലി, നാസർചെർക്കളം, താജുദ്ദീൻ പടിഞ്ഞാറ്, മുകുന്ദൻ കയ്യൂർ. എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. സുരേഷ് പള്ളിപ്പാറ യുടെ നാടൻപാട്ട് സമാപനസമ്മേളനത്തിന് ഉണ്ടായിരുന്നു.
No comments