Breaking News

ഭാരതബന്ദിന് അഭിവാദ്യമർപ്പിച്ച് പരപ്പയിൽ പ്രകടനവും പൊതുയോഗവും നടന്നു


 

പരപ്പ: മോദി ഗവണ്മെന്റിനെതിരായി മൂന്ന് കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന ഭാരത ബന്ദ് വിജയിപ്പിച്ച പൊതുസമൂഹത്തിന് അഭിവാദ്യമർപിച്ച് കൊണ്ട് പരപ്പയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രകടനാനന്തരം
ചന്ദ്രൻ പൈക്കയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ലോക്കൽ സെക്രട്ടറി എ.ആർ. രാജു ഉദ്ഘാടനം ചെയ്തു. സി.എച്ച്.അബ്ദുൾ നാസർ, എ.ആർ. വിജയകുമാർ , പി.സുരേന്ദ്രൻ, പി.ഖാലിദ് എന്നിവർ പ്രസംഗിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.

No comments