Breaking News

കെ എസ് യു മാലോത്ത് കസബ പൂർവ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മ നിർമിച്ചു നൽകുന്ന വീടിന്റെ കട്ടിള വെക്കൽ ചടങ്ങ് ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് നിർവഹിച്ചു


കൊന്നക്കാട് :കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ പെട്ട വള്ളികൊച്ചിയിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാലോത് കസബയിലെ വിദ്യാർത്ഥിനിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ കട്ടിള വെക്കൽ ചടങ്ങ് ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് നിർവഹിച്ചു. മാറുന്ന കാലത്ത് കൂട്ടായ്മ ചെയ്യുന്ന ഈ പ്രവർത്തനം സമൂഹത്തിന്  സന്ദേശം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി സി സി മെമ്പർ എൻ ടി വിൻസെന്റ് അദ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു.കെ എസ് എസ് പി എ സംസ്ഥാന ഓടിറ്റർ ടി കെ എവുജിൻ മുഖ്യ പ്രഭാഷണം നടത്തി.മധു ബെളൂർ,ശ്രീജ ടീച്ചർ, സോമേഷ് വള്ളിക്കടവ്, സുബിത് ചെമ്പകശേരി, അമൽ പാറത്താൽ, ജോമോൻ പിണക്കാട്ട് പറമ്പിൽ, അമൽ അഗസ്റ്റിൻ, റിൻസൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട് നന്ദി പറഞ്ഞു.

No comments