Breaking News

വെള്ളരിക്കുണ്ട് പി.എച്ച്.സിയിലെ കർമ്മനിരതമായ സേവനത്തിന് ആദരം; സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ.രാജശ്രീക്ക് ബളാൽപഞ്ചായത്തിന്റെ യാത്രയയപ്പ്


വെള്ളരിക്കുണ്ട് : പ്രതിസന്ധിയുടെ കാലത്ത്‌ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ  ആതുര സേവനത്തിന് പുതിയ മുഖം സമ്മാനിച്ച് സ്ഥലം മാറി പോകുന്ന  മെഡിക്കൽ ഓഫീസർക്ക് പഞ്ചായത്തിന്റെ യാത്രയപ്പ്


വെള്ളരിക്കുണ്ട്പ്രാഥമികആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. എസ്എസ്. രാജശ്രീക്കാണ് ബളാൽ പഞ്ചായത്ത് ഭരണ സമിതി യാത്രയയപ്പ് നൽകിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിനിയായ എസ്. എസ്. രാജശ്രീ 2019 ലെ പ്രളയസമയത്താണ് വെള്ളരിക്കുണ്ടിൽ എത്തുന്നത്.


പിന്നാലെ കോവിഡ് മഹാമാരിയും നിറഞ്ഞ പ്രതിസന്ധി കാലത്ത്‌ മലയോരത്തെ കിടത്തി ചികിത്സയുള്ള ഏക ആതുരകേന്ദ്രമായ വെള്ളരിക്കുണ്ടിന് ചികിത്സാ സംവിധാനരംഗത്ത്‌ പഞ്ചായത്തുമായി ചേർന്ന് പുതിയ മാനം നൽകിവരികയായിരുന്നു. ഇതിനിടയിലാണ് ഡോക്ടർക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്..


ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടിവർഗ്ഗ കുടുംബങ്ങൾ ഉള്ളബളാൽ പഞ്ചാത്തിലെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പു കൾ ഉൾപ്പെടെ ഉള്ള ആരോഗ്യ സംവിധാനങ്ങളും ഒരുക്കി രാജശ്രീ ഡോക്ടർ ശ്രദ്ധനേടിയിരുന്നു.


ബളാൽ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം പഞ്ചായത്തിന്റെ ഉപഹാരം ഡോ. രാജശ്രീക്ക് കൈമാറി.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. സ്ഥിരം സമിതി അംഗങ്ങളായ ടി. അബ്ദുൾ കാദർ. അലക്സ് നെടിയകാലയിൽ, പി. പത്മാവദി, അംഗങ്ങളായ കെ. വിഷ്ണു, സന്ധ്യ ശിവൻ, പി. സി.രഘു നാഥൻ നായർ, .ദേവസ്യ തറപ്പേൽ. ജോസഫ് വർക്കി, ശ്രീജ രാമചന്ദ്രൻ, ബിൻസി ജെയിൻ, മോൻസി ജോയ്, വിനു കെ. ആർ, എം. അജിത, ജെസ്സി ചാക്കോ, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ,പഞ്ചായത്ത്‌ സെക്രട്ടറി കെ. റാഷിദ്‌, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് സി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

No comments