Breaking News

നാടിൻ്റെ പ്രതിഭകളായി മാറിയ നാണഷൽ എൻട്രൻസ് റാങ്ക് ജേതാവിനേയും, സംസ്ഥാന ബോക്സിംഗ് താരത്തേയും അനുമോദിച്ച് കോളിച്ചാൽ ലയൺസ് ക്ലബ്ബ്


രാജപുരം : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ വരുന്ന പബ്ളിക് എന്റമ്മോളജി നാഷണൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഞ്ജന രാമചന്ദ്രനും,

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പ്രണവ്. സി. അനിലിനെയും കോളിച്ചാൽ ലയൺസ് ക്ലബ് നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട്  സി.കണ്ണൻ നായർ ഇരുവർക്കും ഉപഹാരം കൈമാറി.

ക്ലബ്ബ് സെക്രട്ടറി സെബാൻ കാരക്കുന്നേൽ, മുൻ പ്രസിഡണ്ട് ആർ. സൂര്യനാരായണ ഭട്ട് എം.ജെ.എഫ്, ട്രഷറർ എ.പി ജയകുമാർ , പ്രണവ് സി. അനിൽ, അഞ്ജന രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

No comments