സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനം തുടങ്ങി രക്തദാനത്തിൽ മലയോരത്തിന് മാതൃകയായ അരീക്കോടൻ ബഷീറിനെ ചടങ്ങിൽ ആദരിച്ചു
വെള്ളരിക്കുണ്ട്: സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനം വെള്ളരിക്കുണ്ട് റബ്ബർ ഉൽപാദക സംഘം ഹാളിൽ (കെ.കെ തങ്കച്ചൻ നഗർ) തുടക്കമായി. വി.കെ സുകുമാരൻ പതാക ഉയർത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം പി.ആർ ചാക്കോ ഉദ്ഘാടനം ചെയ്തു.
120 തവണ രക്തദാനം നടത്തി മലയോരത്തിന് മാതൃകയായ വെള്ളരിക്കുണ്ടിലെ ചുമട്ട് തൊഴിലാളി അരീക്കോടൻ ബഷീറിനെ ചടങ്ങിൽ പി ആർ ചാക്കോ ആദരിച്ചു.
ചടങ്ങിൽ പി.ടി ചാക്കോ അധ്യക്ഷനായി. സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റിയംഗം പി.കുഞ്ഞിരാമൻ, ലോക്കൽ സെക്രട്ടറി സി.ദാമോദരൻ, ലോക്കൽ കമ്മറ്റിയംഗം പി.കെ രാമചന്ദ്രൻ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
No comments