Breaking News

എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ച് ഗ്രന്ഥശാല വാരാഘോഷത്തിന് സമാപനം


എടത്തോട്: എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല വാരാഘോഷ സമാപനവും, ഗ്രന്ഥശാല ദിനവും അക്ഷരദീപം തെളിയിക്കലും സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് ദാമോദരൻ കൊടക്കലിന്റെ അദ്ധ്യക്ഷതയിൽ കോടോം ബേളൂർ പഞ്ചായത്ത് സമിതി നോർത്ത് കൺവീനർ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അക്ഷര സേനാംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണവും നടന്നു. സെക്രട്ടറി അച്ചുതൻ സ്വാഗതവും വൈസ് പ്രസിഡണ്ട് സാബു നന്ദിയും പറഞ്ഞു.

No comments