Breaking News

ആള്‍ക്കൂട്ടം കുറച്ച് പരമാവധി മേഖലകള്‍ തുറക്കാം; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും വിദഗ്ധര്‍




കൊവിഡ് വ്യാപിക്കുന്നതിനിടെ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിദഗ്ധരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം



കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം. മരണനിരക്ക് കുറയ്ക്കുന്നതിലായിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. പ്രൈമറി സ്‌കൂളുകള്‍ തുറക്കാം. രാത്രികാല കര്‍ഫ്യു ഒഴിവാക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഡേറ്റ മികച്ചതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു തന്നെയാണ്. ഇന്ന് 32,803 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധ തൃശൂര്‍ ജില്ലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെയാണ്. 18.76 ശതമാനമാണ് നിലവിലെ ടിപിആര്‍.

No comments