Breaking News

അടൽജി സാംസ്കാരിക വേദി പരപ്പയിൽ ആദരസംഗമം സംഘടിപ്പിച്ചു


പരപ്പ: അടൽജി സാംസ്കാരിക വേദി പരപ്പയിൽ സംഘടിപ്പിച്ച ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പരിണിതപ്രജ്ഞരായ വ്യക്തികളെ ആദരിക്കുകയും ,അക്കാദമിക് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കായിക കേരളത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷൻ കൊട്ടോടി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മലയോര മേഖലയിലെ സംഘപരിവാർ ബിജെപി നേതാവ് ശ്രീ ചാത്തൂഞ്ഞിയേട്ടൻ ,കവിതാ രചനയ്ക്ക് ഗുജറാത്ത് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീമതി ജയലക്ഷ്മി [ഡോ: സി കെ നാരായണൻ്റെ സഹധർമ്മിണി ], അക്വി പംക്ചർ ചികിത്സാരംഗത്ത് ദീർഘകാലത്തെ പാരമ്പര്യമുള്ള ഡോ.സജി മറ്റത്തിൽ ,പരപ്പയിലെ ആദ്യകാല ബി ജെ പി പ്രവർത്തകൻ രാമൻ മാളൂർകയ എന്നിവരെയാണ് ആദരിച്ചത്. അതോടൊപ്പം ദേശീയ വടംവലി മത്സരത്തിലെ കേരള ടീം പരിശീലകൻ ബാബു കോട്ടപ്പാറ ,സംസ്ഥാന സബ്ബ് ജൂനിയർ ബോക്സിംഗ് ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ അനന്യ ടി.വി,അണ്ടർ 19 - ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കേരള ടിം അംഗം അശ്വതി എം ,ഡിഗ്രി തലത്തിൽ മികച്ച വിജയം നേടിയസാംസ്കാരി ചൈത്ര ചന്ദ്രൻ ,നന്ദന ശശി എന്നിവരെ അനുമോദിക്കുകയും ചെയ്തു.സാംസ്കാരിക വേദി രക്ഷാധികാരി അഡ്വ.കെ രാജഗോപാൽ ,മുൻ കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അജയകുമാർ നെല്ലിക്കാട്ട് ,എന്നിവർ സംസാരിച്ചു . സാംസ്കാരിക വേദി പ്രസിഡൻ്റ് മധു വട്ടിപ്പുന്ന അധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.കെ ചന്ദ്രൻ സ്വാഗതവും ട്രഷറർ എ വി ദാമോദരൻ നന്ദിയും പറഞ്ഞു

No comments