Breaking News

പച്ചപ്പട്ടണിഞ്ഞ് കതിരുകൾ പൊന്നണിഞ്ഞ ബളാൽ നെൽപ്പാടത്ത് കൊയ്ത്തുത്സവം നടന്നു


വെള്ളരിക്കുണ്ട്: ബളാലിലെ നാല് ഹെക്ടർ നെൽപ്പാടത്ത് ശ്രേയസ് നെൽവിത്തും ജീരകശാലയും തീർത്ത പച്ചപ്പരവതാനിക്ക് മുകളിൽ സ്വർണ്ണമണികൾ വിരിഞ്ഞ കതിരുകൾ കൊയ്ത് കൊയ്ത്തുത്സവത്തിന് തുടക്കം. ബാലകൃഷ്ണൻ പറമ്പത്ത്, തമ്പാൻ, സേതുരാജ്, ശശിധരൻ വാവോലിൽ എന്നിവർക്കൊപ്പം ക്ഷേത്ര കമ്മറ്റിയും ചേർന്നാണ് ഇത്തവണ ബളാൽ വയലിൽ നെൽകൃഷി ഇറക്കിയത്.


ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നെൽക്കതിർ കൊയ്തെടുത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്മാവതി,സെക്രട്ടറി പി.ബാലകൃഷ്ണൻ, 

മുൻ മെമ്പർമാരായ പി.മാധവൻ നായർ, കെ മാധവൻ നായർ , അസി. കൃഷി ഓഫീസർ, രമേശൻ, ഇ.ഭാസ്ക്കരൻനായർ, വി നാരായണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു

No comments