Breaking News

കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവ്, ബേക്കൽ കോട്ട ദീപാലങ്കൃതമാക്കി കേന്ദ്ര പുരാവസ്തു വകുപ്പ്


ബേക്കല്‍ : ലോകത്തിലെ വേഗമേറിയ വാക്സിനേഷന്‍ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്സിന്‍ കുത്തിവെച്ചതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കല്‍ കോട്ടയില്‍ മൂവര്‍ണ വെളിച്ച വിതാനമൊരുക്കിയാണ് മുന്നണിപ്പോരാളികള്‍ക്ക് ആദരവ് നല്‍കിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച രാജ്യത്തെ 100 ചരിത്ര സ്മരകങ്ങളില്‍ ആണ് ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ടുള്ള വെളിച്ച വിതാനമൊരുക്കിയത്. സംസ്ഥാനത്തു ബേക്കലിന് പുറമെ കണ്ണൂര്‍ കോട്ടയിലുമാണ്  വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം അലങ്കരിച്ചത്.

ജനതയെയാകെ ആശങ്കയില്‍ നിര്‍ത്തിയ പകര്‍ച്ച വ്യാധിക്കെതിരായി വെല്ലുവിളികളെ അതിജീവിച്ചു പോരാടിയവരാണ് ആരോഗ്യപ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. കോവിഡ് വാക്സിന്‍ കുത്തി വെപ്പ് ആരംഭിച്ചു വേഗത്തില്‍ 100 കോടിയിലേക്ക് എത്തിയപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണ് വാക്സിനേഷന്‍ യജ്ഞമെന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.

No comments