Breaking News

കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാലോം ബ്രാഞ്ച് സമ്മേളനം പൂർത്തിയായി





മാലോം: ജനകീയ വിദ്യാഭ്യാസത്തിന് ശക്തിപകരാനുള്ള  ആഹ്വാനം നൽകി മുപ്പത്തിയൊന്നാം കെ എസ് ടി എ മാലോം  ബ്രാഞ്ച് വാർഷിക സമ്മേളനം ജിഎച്ച്എസ്എസ് മാലോത്ത് വെച്ച് പൂർത്തിയായി. കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ലത എം രക്തസാക്ഷി പ്രമേയവും വീണ എ വി അനുശോചന പ്രമേയവും അവതരിപ്പിച്ചു .ജില്ലാ കമ്മിറ്റി അംഗം പ്രമോദ് കുമാർ എം വി സംഘടനാ റിപ്പോർട്ടും  ബ്രാഞ്ച് ജോയിൻ സെക്രട്ടറി ഇർഫാന സിപി പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. സബ് ജില്ലാ സെക്രട്ടറി എം ബിജു , സബ്ജില്ലാ ട്രഷറർ ഷൈജു സി , സബ് ജില്ലാ  ജോയിൻ സെക്രട്ടറി അനിത പി ,    സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിതകുമാരി വി എന്നിവർ അഭിവാദ്യമർപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എം ശ്രീധരൻ ചർച്ചകൾക്ക് മറുപടി നൽകി. ജീന വി ബി  അധ്യക്ഷയായി.

പുതിയ ഭാരവാഹികൾ പ്രസിഡൻറ് : ടി ആർ ഗോപാലകൃഷ്ണൻ 

സെക്രട്ടറി: ഇർഫാന സിപി 

ട്രഷറർ : ലത എം

No comments