Breaking News

'ആസാദി കാ അമൃത് മഹോത്സവം': ബളാൽ അരിങ്കല്ല് പട്ടികവർഗ്ഗ കോളനിയിൽ സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി






 വെള്ളരിക്കുണ്ട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ  ഭാഗമായി ബളാൽ ഗ്രാമപഞ്ചായത്ത്, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി,വെള്ളരിക്കുണ്ട് സാമൂഹ്യ ആരോഗ്യകേന്ദ്രം തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  അരിങ്കല്ല് കമ്മ്യൂണിറ്റിഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

യോഗം ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പത്മാവതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്  മെമ്പർ വിഷ്ണു,ഡോ: ഷെർലിൻ പി ജെറോം. ഊരുമൂപ്പൻ പി രാഘവൻ , ഹെഡ് നേഴ്സ്ജോബി ജോർജ്,എസ് ടി പ്രമോട്ടർ ശാരദ എടത്തോട്, ആശാവർക്കർ വിമലാ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.ഇ. ആർ. അനിതാകുമാരി സ്വാഗതവും സുഷമ രാജൻ നന്ദിയും പറഞ്ഞു.

No comments