Breaking News

സി.പി.എം പരപ്പ ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി ഓഫീസിലേക്ക് ജിജേഷ് തോടംചാൽ, പി.പത്മനാഭൻ എന്നിവർ ചേർന്ന് കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും നൽകി


പരപ്പ: സിപിഐ (എം) പരപ്പ ലോക്കൽസമ്മേളനത്തിന്റെ മുന്നോടിയായി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് ആവശ്യമായ ഡസ്ക് ടോപ് കമ്പ്യൂട്ടർ, പ്രിൻറർ, വെബ്ക്യാമറ,സ്പീക്കർ എന്നിവ ജിജേഷ് തോടംചാൽ, പി.പത്മനാഭൻ ക്‌ളായിക്കോട് എന്നിവർ ചേർന്ന് സിപിഐഎം നീലേശ്വരം ഏരിയകമ്മിറ്റി അംഗവും, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പി വി ചന്ദ്രന് കൈമാറുന്നു.പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിൽ കെ ടി ദാമോദരൻ അധ്യക്ഷത വഹിച്ചു.വി ബാലകൃഷ്ണൻ, ടി.പി. തങ്കച്ചൻ, വിനോദ് പന്നിത്തടം, ജിജേഷ് തോടംചാൽ , പി.പത്മനാഭൻഎന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ ആർ രാജു സ്വാഗതം പറഞ്ഞു.

No comments