Breaking News

വിദ്യാർത്ഥികളെ വരവേൽക്കാൻ യൂത്ത് ക്ലബ്ബുകൾ സജീവമായി തായന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പരിസരം വൃത്തിയാക്കി


എണ്ണപ്പാറ : ഒന്നര വർഷങ്ങൾക്ക് ശേഷം നവംബർ 1 ന് കേരളത്തിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ തുടങ്ങാനിരിക്കെ സ്കൂളുകളെ പൂർവ്വസ്ഥിതി ലാക്കാൻ യൂത്ത് ക്ലബ്ബുകൾ സജീവമായി. സ്കൂൾ പരിസരം ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും , ക്ലാസ്സ് മുറികൾ വൃത്തിയാക്കാനും നെഹ്റു യുവകേന്ദ്രയും , സംസ്ഥാന യുവജന ക്ഷേമ ബോർഡും അഫിലിയറ്റഡ് യൂത്ത് ക്ലബ്ബുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തായന്നൂർ ഗവ.ഹയർ സെക്കന്റെറി സ്കൂളിൽ നെഹ്റു യുവകേന്ദ്രയുടേയും, സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ജില്ലാ യുവജന കേന്ദ്രത്തിന്റെയും കോടോം-ബേളൂർ യൂത്ത് കോർഡിനേഷൻ കമ്മിറ്റിയുടേയും സഹകരണത്തോടെ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി.  സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തംഗം രാജീവൻ ചീരോൽ ഉത്ഘാടനം ചെയ്തു. രമേശൻ മലയാറ്റുകര അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എ.സുരേഷ്,നെഹ്റു യുവകേന്ദ്ര വളണ്ടിയർ ജിഷ്ണു, യുവജന ബോർഡ് പഞ്ചായത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ് തുടങ്ങിയവർ സംസാരിച്ചു                               മനു, ഗോപി വലിയ വീട്ടിൽ, എം.മിഥുൻ, അമ്പു. എ.ഇ.,അശ്വിൻ രാജ്, ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രിയേഷ് കുമാർ സ്വാഗതവും സി.സതീശൻ നന്ദിയും പറഞ്ഞു

No comments