Breaking News

'കുണ്ടുപ്പള്ളിയിൽ ക്വാറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം': സിപിഐഎം ബളാൽ ലോക്കൽ സമ്മേളനം സമാപിച്ചു. കെ.സി സാബു എൽ.സി സെക്രട്ടറി



വെള്ളരിക്കുണ്ട്: ബളാൽ കുണ്ടുപ്പള്ളിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതരത്തിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐഎം ബളാൽ ലോക്കൽ സമ്മേളനംആവശ്യപ്പെട്ടു, ബളാൽ വി അബൂബക്കർ നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. 

കെ സി സാബു, സണ്ണി സെബാ സ്റ്റ്യൻ, രമ്യ മധു, എ അബ്ദുൾ ബഷീർ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പിബേബി, പി ആർ ചാക്കോ, ഏരിയാസെക്രട്ടറി എഅപ്പുക്കുട്ടൻ,ടി പി തമ്പാൻ, കെ കൃഷ്ണൻ, പി വി അനു,കെ ഡി മോഹനൻ, പ്രസീത രാജൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി കെരാമചന്ദ്രൻ സ്വാഗതവും വി അജിത്ത് നന്ദിയും പറഞ്ഞു. കെസി സാബു സെക്രട്ടറിയായി 13അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

No comments