Breaking News

'ഗൈഡ്സ് വിഷൻ 2021-26' എൻ്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതിക്ക് എളേരിത്തട്ടിൽ തുടക്കം


ചിറ്റാരിക്കാൽ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ 2021-26 ൻ്റെ ഭാഗമായുള്ള എൻ്റെ വീട്ടിലും കൃഷിത്തോട്ടത്തിൻ്റെ ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷൻ തല ഉദ്ഘാടനം എളേരിത്തട്ട് ഹൃദ്യ ഗോപാലിൻ്റെ വീട്ടിൽ നടന്നു. വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷൻ പ്രസിഡണ്ട് ജോസ് തയ്യിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ  മികച്ചകർഷക അവാർഡ് നേടിയ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറെ ആദരിച്ചു. ഷേർലി ജോസഫ്, വർഗ്ഗീസ് സി.എം, സൂസമ്മ സി.എൽ, ആർ .കെ ഹരിദാസ്, പത്രോസ് കുന്നേൽ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജി ജോ  പി ജോസഫ് സ്വാഗതവും, ലേസമ്മ കെ.വി നന്ദിയും പറഞ്ഞു.

No comments