Breaking News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നവം.30ന് പരപ്പയിൽ സംഘാടക സമിതി രൂപീകരിച്ചു


പരപ്പ: നവംബർ 30ന് പരപ്പയിൽ വെച്ചു നടക്കുന്ന കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യൂ.എസ്.എ) ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതിയോഗം പരപ്പ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച്  സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ രഘുനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ ബി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി മധുസൂദനൻ നായർ, ജില്ലാ ട്രഷറർ മനോജ്‌കുമാർ, സി വി വിജയൻ, എന്നിവർ സംസാരിച്ചു, വിദ്യാധരൻ ബിരിക്കുളം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ജില്ല സമ്മേളനം നവംബർ 30 ന് പരപ്പ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.

No comments