Breaking News

'ആശ വർക്കർമാരെ സ്ഥിരപ്പെടുത്തുക' ആശ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) കിനാനൂർ കരിന്തളം പഞ്ചായത്ത് തല കൺവെൻഷൻ പരപ്പയിൽ നടന്നു


പരപ്പ: ആശ വർക്കർമാരെ സ്ഥിരപ്പെടുത്തണമെന്ന് ആശ വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) കിനാനൂർ കരിന്തളം പഞ്ചായത്ത് തല കൺവെൻഷൻ ആവശ്യപ്പെട്ടു. പരപ്പയിൽ വെച്ച നടന്ന കൺവെൻഷൻ സി.പി.ഐ.എം നിലേശ്വരം ഏരിയ കമ്മിറ്റി അംഗം ടി.പി ശാന്ത ഉദ്ഘാടനം ചെയ്തു. പ്രേമലത.പി അദ്ധ്യക്ഷതവഹിച്ചു 

ലീഷ.എം, വിനോദ് പന്നിത്തടം, ഗീത പി.വി, സി.എച്ച് അബ്ദുൾ നാസർ, രമ സി എന്നിവർ സംസാരിച്ചു ബീന രാജൻ സ്വാഗതം പറഞ്ഞു പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പ്രേമലത.പി, വൈസ് പ്രസിഡണ്ട് രമ.സി, സെക്രട്ടറി ബീന രാജൻ, ജോയിൻസെക്രട്ടറി നിഷ.എം, ട്രഷർ ഷൈലജ എം എന്നിവരെ തെരഞ്ഞടുത്തു

No comments