Breaking News

നവാഗതരായ മുഴുവൻ വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്ത് കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി കൂട്ടായ്മ

മാലോം :നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സ്കൂൾ തുറക്കുമ്പോൾ മാലോത് കസബ സ്കൂളിലെ നവാഗതരായ മുഴുവൻ വിദ്യാർത്ഥികൾക്കും, സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും KSU മാലോത്ത് കസബ പൂർവ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ N95 മാസ്ക് വിതരണം ചെയ്തു. പി ടി എ കമ്മിറ്റി അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്ത ചടങ്ങിൽ മാലോത് കസബ സ്കൂളിലെ പ്രധാന ആദ്യാപിക സിൽബി മാത്യു ടീച്ചറിന് മാസ്കുകൾ കൈമാറി.കൂട്ടായ്മ അംഗങ്ങൾ ആയ എൻ ടി വിൻസെന്റ്, ഡാർലിൻ ജോർജ് കടവൻ, അമൽ പാരത്താൽ, ജോമോൻ പി വി, സുബിത് ചെമ്പകശേരി, ഷിജോ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡന്റ്‌ സനോജ് മാത്യുവും പി ടി എ അംഗങ്ങളും സന്നിഹിതരായിരുന്നു.

No comments