Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് സിപിഐഎം എം രാജപുരം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു


രാജപുരം:  പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ  ഡോക്ടര്‍മാരെ നിയമിക്കണമെന്ന് സിപിഐ എം എം രാജപുരം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു  വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ വരുന്ന ആശുപത്രി എന്ന നിലയില്‍ താലൂക്ക് ആശുപത്രിക്ക് വേണ്ട പരിഗണന ഒന്നും തന്നെ ലഭിച്ചിട്ടില്ല.വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇതുവരെ ആരംഭിച്ചിട്ടില്ല.  പ്രസവ ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടിയും ഉണ്ടായിട്ടില്ല,  പോസ്റ്റ്‌മോര്‍ട്ട സൗകര്യങ്ങളും, മോര്‍ച്ചറി സംവിധാനവും ഉള്‍പ്പെടെ ഒരുക്കണമെന്ന് ലോക്കല്‍ സമ്മേളനം  സമ്മേളനം ആവശ്യപ്പെട്ടു സമ്മേളനം സിപിഐ എം  ജില്ലാ സെക്രട്ടറിയേറ്റ്  മെമ്പര്‍ പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ഗോപി രക്തസാക്ഷി പ്രമേയവും, കെ ജനാര്‍ദനന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഫിലോമിന ഭാസ്‌ക്കരന്‍ പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍,  ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി കോരന്‍, യു ഉണ്ണികൃഷ്ണന്‍, പി കെ രാമചന്ദ്രന്‍, ഷാലുമാത്യു, പി ദാമോദരന്‍, ടി വി ജയചന്ദ്രന്‍, ടി ബാബു എന്നിവര്‍ സംസാരിച്ചു. കെ എ പ്രഭാകരന്‍ സ്വാഗതവും, കെ ആര്‍ ശശിന്ദ്രന്‍ നന്ദിയും പറഞ്ഞു. എ കെ രാജേന്ദ്രന്‍ സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

No comments