Breaking News

ഭാരത് സ്കൗട്ട്സ് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ 'വിഷൻ 2021ൻ്റെ ഭാഗമായി സോഷ്യൽ മീഡിയ ചാനലിൻ്റെ ഉദ്ഘാടനം കുന്നംകൈ എ യു പി സ്കൂളിൽ വെച്ച് നടന്നു


 

ഭീമനടി: കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ്റെ വിഷൻ 2021ൻ്റെ ഭാഗമായുള്ള ഫേസ്ബുക്ക് യൂ ട്യൂബ് ചാനൽ ഉദ്ഘാടനം കുന്നംകൈ എ യു പി സ്കൂളിൽ വെച്ച് നടന്നു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് എ വി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ റ്റി വി രാജീവ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് കമ്മീഷണർ ജി കെ ഗിരീഷ് പദ്ധതി വിശദീകരണം നടത്തി. വർഗ്ഗീസ് സി.എം ,വി.കെ ഭാസ്ക്കരൻ ,ആർ കെ ഹരിദാസ്, എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.വി.വി മനോജ് കുമാർ സ്വാഗതവും, ജിജോ പി ജോസഫ് നന്ദിയും പറഞ്ഞു

No comments