Breaking News

ചർച്ചയിൽ ജില്ലാ കളക്ടറുടെ ഉറപ്പ്: സമരം ലഘൂകരിച്ച് തുടരാൻ വടക്കാംകുന്ന് സംരക്ഷണ സമിതി തീരുമാനം


 

വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സംരക്ഷണ സമിതി ഭാരവാഹികൾ, രാഷ്ട്രീയ നേതൃത്വങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഒക്ടേബർ 26 ന് കലക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിന്റെയും, കലക്ടറുടെ ഉറപ്പിന്റെയും അടിസ്ഥാനത്തിൽ ഇതുവരെ നടത്തിവരുന്ന സത്യാഗ്രഹ സമരരീതി മാറ്റുന്നതിന് സംരക്ഷണ സമിതി യോഗ തീരുമാനം. ആഴ്ച്ചയിൽ ഒരുദിവസം വ്യത്യസ്ത സമര പരിപാടികൾ സംഘടിപ്പിച്ച് ഖനന നീക്കങ്ങൾക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം നിലനിർത്തും, കലക്ടർ നിയോഗിച്ച രണ്ട് കമ്മിറ്റികളും സംരക്ഷണ സമിതി അംഗങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ടിൻമേൽ ഡിസംമ്പർ 28ന് ചേരുന്ന യോഗതീരുമാനത്തിനനുസരിച്ച് അതിന് ശേഷമുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കും. ഖനന പ്രവർത്തനത്തിനുള്ള നീക്കം തുടരാനാണ് തീരുമാനമെങ്കിൽ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ കക്ഷികളെയും എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ജനകീയ സമരം മുൻനിരയിൽ നിന്ന്  നയിക്കുമെന്ന് കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ജനങ്ങൾക്ക് ഉറപ്പു നൽകി, പരപ്പ ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.എച്ച്.അബ്ദുൾനാസ്സർ, വാർഡ് മെമ്പർ എം.ബി.രാഘവൻ, സിപിഐഎം പരപ്പ ലോക്കൽ സെക്രട്ടറി ഏ.ആർ.രാജു, സിപിഐ പരപ്പ ലോക്കൽ സെക്രട്ടറി ഭാസ്ക്കരൻ അടിയോടി, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനേഷ് ബിരിക്കുളം സി പി ഐ എം പരപ്പ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

No comments