മലയോരത്തിന് അഭിമാനം: ബളാൽ സ്വദേശിനി ജെസ്‌ന മാത്യു പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പിന് അർഹയായി.
വെള്ളരിക്കുണ്ട്: ശാസ്ത്ര സാങ്കേതിക വിദ്യാർത്ഥികൾക്ക് മികച്ച സ്ഥാപനങ്ങളിൽ ഗവേഷണം നടത്താനുള്ള പ്രൈംമിനിസ്റ്റർ റിസേർച്ച് ഫെല്ലോഷിപ്പിന് ബളാൽ സ്വദേശിനി ജെസ്നമാത്യു അർഹയായി. തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽ നിന്നും ആർക്കിടെക്ച്ചറിൽ രണ്ടാം വർഷ ഗവേഷണം ചെയ്യുന്നതിനിടെയാണ് ജസ്ന പി.എം.ആർ ഫെലോഷിപ്പ് നേട്ടത്തിന് അർഹയായത്. രാജ്യത്തെ ഉന്നതമായ ഫെലോഷിപ്പിന് അർഹയായ ജസ്ന മലയോരത്തിന് അഭിമാനമായി മാറി.
ജി.എച്ച്.എസ്.എസ് ബളാൽ, വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തിരുപനന്തപുരം കോളേജ് ഓഫ് ആർക്കിടെക്ച്ചറിൽ നിന്നും ബി.ആർക് ബിരുദവും, എൻ.ഐ.ടി തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആർക്കിടെക്ക്ച്ചറിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും പൂർത്തിയാക്കി.
ബളാലിലെ എടപ്പള്ളിക്കുന്നേൽ എ.ജെ മാത്യു- മേരിക്കുട്ടി മാത്യു ദമ്പതികളുടെ മകളാണ് ജസ്ന
What a fantabulous post this has been. Never seen this kind of useful post. I am grateful to you and expect more number of posts like these. Thank you very much. website
ReplyDeleteInteresting post. I Have Been wondering about this issue, so thanks for posting. Pretty cool post.It 's really very nice and Useful post.Thanks go there
ReplyDelete