Breaking News

ജോസഫ് ഗ്രൂപ്പിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് (എം) പാർട്ടിയിൽ ചേർന്നവർക്ക് കാഞ്ഞങ്ങാട് സ്വീകരണം നൽകി


 കാഞ്ഞങ്ങാട്: കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിലെ അഭ്രിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് ജില്ല കമ്മറ്റി ഒന്നടങ്കം പാർട്ടി സ്ഥാനങ്ങളും തുടർന്ന് പാർട്ടി വിടുകയും ചെയ്ത ജോസഫ് വിഭാഗം നേതാക്കളും, പ്രവർത്തകരും കേരള കോൺഗ്രസ്സ് (എം)ൽ ചേർന്നു. ഇന്ന് കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ നടന്ന കേരള കോൺഗ്രസ്സ് (എം) നേതൃത്യത്തിൽ സ്വീകരണയോഗത്തിൽ പാർട്ടി വിട്ട നേതാക്കൾക്കും, പ്രവർത്തകർക്കും  കേരള കോൺഗ്രസ്സ് (എം) ൻ്റെ അംഗത്വം നൽകി സ്വീകരിച്ചു.  യോഗത്തിൽ ജില്ല പ്രസിഡൻറ് കുര്യക്കോസ് പ്ലാപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗo പാർട്ടിയുടെ ഓഫിസ്ചാർജ് വഹിക്കുന്ന സംസ്ഥാന ജനറൽ സെക്കട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം. എൽ .എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്ട് ,സജി കുറ്റിയാനിമറ്റം എന്നിവർ പങ്കെടുത്തു.  കണ്ണൂർ ജില്ലാ പ്രസിഡൻറ് ജോയ് കൊന്നക്കൻ,  ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ. ജില്ലാ വൈസ് പ്രസിഡൻറ് ജോയി മൈക്കിൾ,ജില്ലാ സെക്രട്ടറിമാരായ ഷാജി വെള്ളം കുന്നേൽ ,ബിജു  തുലിശ്ശേരി, സജി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ലിജിൻ ഇരുപ്പക്കാട്ട് , യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ, കെ ടി യു സി ജില്ലാ പ്രസിഡണ്ട് ടോമി ഈഴറേറ്റ്, കർഷക യൂണിയൻ പ്രസിഡണ്ട് ജോസ് കാക്ക കൂട്ടുങൽ,  വനിതാ കോൺഗ്രസ് പ്രസിഡൻറ് പുഷ്പമ്മ ബേബി ,കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ് മാത്യു  കാരിതാങ്കൽ, കെ സി പീറ്റർ , സ്റ്റീഫൻ മൂരിക്കുന്നേൽ,ബളാൽ മണ്ഡലം പ്രസിഡണ്ട് ടോമി മണിയൻ തോട്ടം, കിനാനൂർ-കരിന്തളം മണ്ഡലം പ്രസിഡൻറ് തങ്കച്ചൻ വടക്കേമുറി, കാസർഗോഡ് നിയോജകമണ്ഡലം പ്രസിഡൻറ് രാഘവ ശ്ശേരാൽ തുടങ്ങിയവർ സംസാരിച്ചു.ജോസഫ് വിഭാഗം നേതാക്കളെ കേരള കോൺ (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണിയും, ജില്ല പ്രസിഡൻറ് കുര്യക്കോസ പ്ലാപറമ്പിൽ എന്നിവർ സ്വാഗതം ചെയ്യുകയും തുടർന്ന് സംസ്ഥാന ,ജില്ല നേതത്വമായി ചർച്ചകൾ നടത്തിയാണ് പാർട്ടി ചേരുന്ന കാര്യത്തിൽ തിരുമാനമായത്.  ജോസ് കെ.മാണി നായകനായ കേരള കോൺഗ്രസ്സ് (എം) കേരള കോൺഗ്രസ്സിൻ്റെ തറവാടാണന്നും  അങ്ങോട്ട് കടന്നു വരുന്നത് സന്തോഷമേയുള്ളൂ എന്നും ജോസഫ് ഗ്രൂപ്പ് നേതാക്കൾ അഭിപ്രായപ്പെട്ടു.

No comments