Breaking News

കർഷകരുടെ ആശങ്കകൾ അകറ്റണമെന്ന് കാഞ്ഞങ്ങാട് ചേർന്ന കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം


കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി പഞ്ചായത്തിലെ  ചില സർവ്വേ നമ്പറുകളിൽ പെട്ട സ്ഥലങ്ങളിൽ വീട് പണിയുന്നതിനും മരങ്ങൾ മുറിക്കുന്നതിന്  നിബന്ധനകൾ ഏർപ്പെടുത്തിയത് കർഷകരിൽ ആശങ്കയുളവാക്കുന്നു നിശ്ചിത അളവിൽ കൂടിയ അളവിൽ വീട് പണിയുന്നതിനും പറമ്പിലെ മരങ്ങൾ മുറിക്കുന്നതിനും  അനുമതി ലഭിക്കുന്നില്ല എന്നും ജനുവരി മുതൽ കരമെടുക്കുന്നത് നിർത്തിവയ്ക്കും എന്നും കിംവദന്തികൾ കേൾക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ട്. റാണിപുരം മുതൽ കമ്മാടി വരെയുള്ള പ്രദേശത്ത് ഇത് കൂടുതലായി ബാധിക്കുന്നത് എന്നറിയുന്നു അതിനാൽ ഈ പ്രദേശങ്ങളിൽ സ്ഥലങ്ങളുടെ വിൽപ്പന നടത്തുന്നതിന് തടസ്സം നേരിടുന്നതായി സ്ഥലം വാങ്ങാൻ ആൾക്കാർ മടിക്കുന്നത് സാധാരണ കർഷകരുടെ ജീവിത പ്രശ്നത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു ഈ പ്രശ്നത്തിൽ ബന്ധപ്പെട്ട അധികാരികൾ വിശദീകരണം നൽകണമെന്ന് കാഞ്ഞങ്ങാട് ചേർന്ന കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു അല്ലാത്തപക്ഷം ഈ പ്രശ്നത്തിൽ ഇടപെട്ട് സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പൈനാപ്പള്ളി, അബ്രഹാം തോണക്കര, കൃഷ്ണൻ തണ്ണോട് ,ജോസ് പടിഞ്ഞാറെക്കുറ്റ് , സക്കറിയ വടാന. പ്രിൻസ് ജോസഫ് തോമസ് കരമല  ബിനോയി വള്ളോപ്പിള്ളി ഫിലിപ്പ് ചാരാത്ത് ജോസ് കാവുകൽ അബ്രാഹം തേക്കു കാട്ടിൽ സജീ കിഴക്കേത്തൊട്ടിയിൽ ഷൈജു. ഷോബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

No comments