Breaking News

'ചോയ്യങ്കോട് മാളംകയത്ത് പാലം നിർമ്മിച്ച് ഗതാഗതയോഗ്യമാക്കണം' ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിനാനൂർ കരിന്തളം കൂവാറ്റി ബൂത്ത്‌ സമ്മേളനം സമാപിച്ചു


ചോയ്യംകോട്: മാളംകയം  ഉമിച്ചി മൂന്നുറോഡ് കാഞ്ഞിരപോയിൽ റോഡുമായി ബന്ധപ്പെടുത്തി പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി മാളംകയം ചാലിനു പാലം പണിത് ഗതാഗത യോഗ്യമാക്കണമെന്നും, നീലേശ്വരം ഇടത്തോട് റോഡ് പണിയുമായി ബന്ധപ്പെട്ട് താറുമാറായ കൂവാറ്റി ജലനിധി പദ്ധതി എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിനാനൂർ കരിന്തളം മണ്ഡലം 192- കൂവാറ്റി ബൂത്ത്‌ സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ കെ വി മോഹനൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഡി വി ബാലകൃഷ്ണൻ മുതിർന്ന പ്രവർത്തകരെ ആദരിച്ചു. ഡി സി സി മെമ്പർ സി വി ഭാവനൻ, മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ വേളൂർ, സി ഒ സജി, ബാബു ചേമ്പേന, സി വി ബാലകൃഷ്ണൻ, സി വി ഗോപകുമാർ, ജയകുമാർ  കെ വി, രാകേഷ് കൂവാറ്റി, പി ജനാർദ്ദനൻ, എന്നിവർ സംസാരിച്ചു. ടി വി രാജൻ സ്വാഗതവും മഹേന്ദ്രൻ എം നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

വിനോദ്‌കുമാർ. വി  (പ്രസിഡന്റ്‌ )പ്രദീപ് കുമാർ സി വി, ലക്ഷ്മിക്കുട്ടി സി (വൈസ് പ്രസിഡന്റ്‌ മാർ )മഹേന്ദ്രൻ എം, സി രാജൻ (ജനറൽ സെക്രട്ടറി മാർ )അനീഷ് തോമസ് (ട്രഷറർ )എന്നിവരെയും 5എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

No comments