Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് സത്യാഗ്രഹ സമരത്തിൻ്റെ അമ്പതാംദിനം രാപ്പകൽ സമരം നടത്തി


വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന്റെ അൻപതാം ദിവസം രാപ്പകൽ സമരം സംഘടിപ്പിച്ചു, ഒക്ടോബർ 26 ന് രാവിലെ 10 മണിക്ക് ആരംഭിച്ച രാപ്പകൽ സമരം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ പരിസ്ഥിതി സമിതി കൺവീനറുമായ പ്രൊഫസർ എം.ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു, വാർഡ് മെമ്പർ.എം.ബി.രാഘവൻ, ഏ.ആർ.രാജു(CPIM), ഭാസ്ക്കരൻ അടിയോടി (CPI), എം.വി.പുരുഷോത്തമൻ (ശാസത്ര സാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റ് സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് അവസാനിച്ച രാപ്പകൽ സമരത്തിൽ പ്രദേശത്തെ നിരവധി ആളുകൾ വിവിധ സമയങ്ങളിലായി  അണിനിരന്നു. കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അൻപത്തി ഒന്ന് ദിവസങ്ങളിലായി സമരവുമായി ബന്ധപ്പെട്ട് വിവിധ രീതികളിൽ സഹകരിച്ച് വരുന്ന മുഴുവനാളുകളുടെയും യോഗം ഇന്ന് വൈകുന്നേരം 5.30ന് വിളിച്ചിട്ടുണ്ട്, ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും സാന്നിദ്ധ്യത്തിൽ തുടർ പരിപാടികൾ ആലോചിക്കുമെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

No comments