Breaking News

മാലോത്തെ സിപിഐഎമ്മും ഡിവൈഎഫ്ഐയും, കൊന്നക്കാട് ഇടതുപക്ഷ കൂട്ടായ്മയും കൈകോർത്തു: കസ്ബ സ്ക്കൂളും പരിസരവും ക്ലീനായി


മാലോം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് മാലോത്ത് കസബയുടെ പരിസരവും, വാട്ടർ ടാങ്കുകൾ ക്ലാസ്സ്‌ മുറികൾ സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി, ഡിവൈഎഫ്ഐ മാലോം മേഖല കമ്മിറ്റി, ഇടതുപക്ഷ കൂട്ടായ്മ കൊന്നക്കാട് പ്രവർത്തകർ ചേർന്നു ശുചീകരിച്ച് നൽകി.

സിപിഐഎം മാലോം ലോക്കൽ സെക്രട്ടറി കെ.ദിനേശൻ പരിപാടി ഉത്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ശ്രീജിത്ത്‌ കൊന്നക്കാട്, കെ.ഡി മോഹനൻ, അനിൽ മൈകയം, ബോണി അരൂപ്    പുല്ലോടി എന്നിവർ സംസാരിച്ചു

No comments