Breaking News

നീലേശ്വരം-ഇടത്തോട് റോഡ്; കിഫ്ബി സംഘം സന്ദര്‍ശനം നടത്തി




നീലേശ്വരം: നീലേശ്വരം - ഇടത്തോട് റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്താൻ കിഫ്ബി സംഘം എത്തി.  അക്വസിഷന്‍ നടപടികളിലൂടെ സ്ഥലം ഏറ്റെടുക്കേണ്ട നീലേശ്വരം മുതലുള്ള 1350 മീറ്ററിന് ശേഷമുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം കരാറുകാരന് നല്‍കുകയും  സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുവാനും ബന്ധപ്പെട്ടവരോട് കിഫ്ബി സംഘം ആവശ്യപ്പെടുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കാനുണ്ടാകുന്ന കാലതാമസം മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് കാലതാമസം വരുന്ന  സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും തീരുമാനമായി.


കിഫ്ബി സീനിയര്‍ കണ്‍സള്‍ട്ടന്‍റ് നഫ്സര്‍, എഞ്ചിനീയര്‍മാരായ രാഹുല്‍.വി.ടി, സഞ്ചിത്ത് ഫര്‍ഹാന്‍, കെ.ആര്‍.എഫ്.ബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സുജിത്ത്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ രാജേഷ്കുമാര്‍.എം, പ്രൊജക്ട് എഞ്ചിനീയര്‍ അരുണ്‍.പി എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗ്ഗവി, കെ.ജയശ്രീ, കരാറുകാരന്‍ പ്രദീപ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു

No comments