Breaking News

വൈറ്റ് ആർമി കൊന്നക്കാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴയിലേക്ക് സ്റ്റെപ്പ് നിർമ്മാണം ആരംഭിച്ചു


കൊന്നക്കാട് :നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്നതും  ദീർഘദൂര ബസുകൾ അടക്കം വന്നു പോകുന്ന കൊന്നക്കാട് ബസ് സ്റ്റാൻഡിൽ പുഴയിലേക്ക് ചവിട്ടു പടി നിർമാണo ആരംഭിച്ചു. കൊന്നക്കാട് വൈറ്റ് ആർമി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്തിന്റെ സഹായത്തോടെ നിർമിക്കുന്ന ചവിട്ടുപടി ബസ് ജീവനക്കാർക്കും ആശ്വാസമാകും. നിലവിൽ പുഴയിലേക്ക് ഇറങ്ങാൻ ഉള്ള ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാക്കും. പുഴയിൽ നിന്നും വെള്ളമെടുക്കാനും മറ്റും ദീർഘ ദൂര ബസ് ജീവനക്കാർ അടക്കം വലിയ പ്രയാസം നേരിടുന്ന അവസ്ഥ യായിരുന്നു. ബസ്സ്റ്റാൻഡ് പരിസരം വൃത്തിയാക്കുമ്പോൾ കൂട്ടായ്മ അംഗങ്ങളുടെ ശ്രദ്ധയിൽ പെട്ട വിഷയം പഞ്ചായത്ത്‌ അധികൃതരെ അറിയിക്കുകയായിരുന്നു. കൂട്ടായ്മ അംഗങ്ങൾ ശ്രമധാനമായി ജോലികൾ ചെയ്തുകൊണ്ട് സേവനത്തിന്റെ വേറിട്ട മാതൃകയായി. രതീഷ് ഒന്നാമൻ, മുസ്തഫ, ഡാർലിൻ ജോർജ് കടവൻ, ബാലൻ, ഗോപാലകൃഷ്ണൻ, പ്രദീപ്‌, സുബിത് ചേമ്പകശേരി എന്നിവർ നേതൃത്വo നൽകി.

No comments