Breaking News

പരപ്പ ആസ്ഥാനമായി പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിക്കണം ; സിപിഎം പരപ്പ ലോക്കൽ സമ്മേളനം



പരപ്പ: കിഴക്കന്‍ മലയോര മേഖലയിലെ സുപ്രധാന വാണിജ്യ കേന്ദ്രവും, കിനാനൂര്‍-കരിന്തളം, ബളാല്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളുടെ സംഗമകേന്ദ്രവും, ഏറെ ജനസാന്ദ്രതയുമുള്ള പരപ്പയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പുതുതായി അനുവദിക്കണമെന്ന് സി.പി.ഐ (എം) പരപ്പ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

മരുത്കുന്ന് - വടക്കാം കുന്ന് മലനിരകള്‍ സംരക്ഷിക്കുക, പരപ്പയിലെ ആയുര്‍വ്വേദ ഡിസ്പന്‍സറി കിടത്തി ചികിത്സാ സൗകര്യമൊരുക്കി ഉയര്‍ത്തുക, പരപ്പയില്‍ പോളിടെക്‌നിക്ക് അനുവദിക്കുക, പരപ്പ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുക, പ്ലാച്ചിക്കര - ആവുള്ളക്കോട് റോഡ്, ഭീമനടി - കുറുക്കുട്ടിപ്പൊയില്‍ റോഡ് ഗതാഗതയോഗ്യമാക്കുക, ഒടയംചാല്‍ - പരപ്പ - മുക്കട വഴി പറശ്ശിനിക്കടവിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്റ്റ്‌റൂട്ട് അനുവദിക്കുക, വെള്ളരിക്കുണ്ട് സി.എച്ച്. സി.യില്‍ വൈകുന്നേരം 6 മണി വരെ ഒ.പി. സൗകര്യം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനമുന്നയിച്ചു.

കെ.നാരായണന്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.

വി.ബാലകൃഷ്ണന്‍, വിനോദ് പന്നിത്തടം, രമണി രവി, സി.എച്ച്.അബ്ദുള്‍ നാസര്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. രക്തസാക്ഷി - അനുശോചന പ്രമേയങ്ങള്‍ എ.ആര്‍.വിജയകുമാര്‍, സി.രതീഷ് എന്നിവര്‍ അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രാഹം, ജില്ലാ കമ്മറ്റിയംഗം ബേബി ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി എം.രാജന്‍, ഏരിയാ കമ്മറ്റിയംഗങ്ങളായ കരുവക്കാല്‍ ദാമോദരന്‍, കെ.വി.ദാമോദരന്‍, കയനി മോഹനന്‍, പി.വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

എ.ആര്‍. രാജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി. ചന്ദ്രന്‍ സ്വാഗതവും, ടി.പി. തങ്കച്ചന്‍ നന്ദിയും പറഞ്ഞു. എ ആര്‍ രാജു സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു.

No comments