Breaking News

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പരപ്പയിൽ സമാപിച്ചു

പരപ്പ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പരപ്പ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയ പ്രകാശൻ നഗറിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് സി.ടി. ലാൻസൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കെ. സുനിൽ ദാസ് ഉപഹാര സമർപ്പണം നടത്തി. കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി. രമേശൻ സഹായധനം വിതരണം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം. രഘുനാഥൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബി. സുരേഷ് കുമാർ അധ്യക്ഷനായി. കൃഷ്ണൻ കൊട്ടോടി, പി.മധുസൂദനൻ നായർ, കെ.മനോജ്, ടി.വി. കുമാരൻ, നാരായണൻ, ജോസഫ്, ഷാജി ജേക്കബ്, കെ.പി. ഇർഷാദ്, വി നിര്യ ശാന്തകുമാർ പരപ്പ തുടങ്ങിയവർ സംസാരിച്ചു. സി.വി. വിജയൻ സ്വാഗതവും സി. വിദ്യാധരൻ നന്ദിയും പറഞ്ഞു

No comments