Breaking News

ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷണുകളിൽ ഉൾപ്പെടെ 25 ഓളം കേസുകളിലെ പിടികിട്ടാപുള്ളി 10 വർഷങ്ങൾക്ക് ശേഷം പിടിയിൽ


കാഞ്ഞങ്ങാട് :കാസര്‍കോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്,ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളിലായി 25 ഓളം കേസുകളിൽ പ്രതിയായ തളിപ്പറമ്ബ് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അലി അക്ബര്‍ (38) ആണ് പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തില്‍ പിടിയില്‍ ആയത് . സദാനന്ദ സ്വാമി സമാധിയായി അടക്കം ചെയ്തപ്പോള്‍ ശവശരീരത്തിലെ ആഭരണങ്ങള്‍ കളവുചെയ്യാന്‍ ആനന്ദ ആശ്രമത്തിലെ കുഴിമാടം മാന്തിയ കേസില്‍ ഇയാള് പ്രതി ആണ്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ആണ് ഈ കേസ്.പൊന്നാനി കണ്ടനകത്ത് ബീവറേജ് ഷോപ്പ് പൊളിച്ച്‌ മദ്യം മോഷ്ടിച്ച കേസിലും പെരിങ്ങാവില്‍ ഒരു സ്ത്രീയുടെ കൊലപാതക കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാള്‍. കടയുടെ ഷട്ടറുകള്‍ പൊളിക്കുന്നതില്‍ വിദഗ്ധനായ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു മോഷണം നടത്തി വരികയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എന്‍, സി. പി ഒ മാരായ സലേഷ്, സബറുദ്ധീന്‍ വിപിന്‍ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘം ആണ് പ്രതിയെ വലയിലാക്കിയത്.തമിഴ്‌നാട് ഊട്ടിയിലുള്ള മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നും ആണ് പ്രതിയെ പിടികൂടിയത്. 2011 നവംബറില്‍ താനൂര്‍ വട്ടത്താണി ഉള്ള ബെസ്റ്റ് വേ മൊബൈല്‍സ് എന്ന സ്ഥാപനം പൂട്ടു പൊളിച്ച്‌ ഷട്ടര്‍ കുത്തി തുറന്ന് മൊബൈല്‍ ഫോണുകളും, കമ്ബ്യൂട്ടറും, മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും, 9500 രൂപയും മോഷ്ടിച്ചതിന് അലി അക്ബറിനെതിരെ താനൂര്‍ സ്റ്റേഷനില്‍ കേസ് ഉണ്ട്. ഈ കേസില്‍ ആണ് ഇപ്പൊള്‍ പ്രതിയെ പിടികൂടിയത്.ഏറെക്കാലം അന്വേഷിച്ച്‌ പ്രതിയെ കുറിച്ച്‌ ഒരു തെളിവും കിട്ടാതെ കിടക്കുക ആയിരുന്ന കേസില്‍ നിര്‍ണായകം ആയത് പ്രതിയുടെ വിരലടയാളം തിരിച്ചറിയാന്‍ കഴിഞ്ഞത് ആണ്. ഇക്കാലത്തിനിടെ ജയിലില്‍ ആയിരുന്ന അലി അക്ബറിന്റെ വിരലടയാളം അവിടെ നിന്നും ലഭിച്ചിരുന്നു. അന്നത്തെ കേസില്‍ ലഭിച്ച വിരലടയാളവുമായി ഇത് ചേരുന്നു എന്ന് മനസിലായതോടെ ആണ് പ്രതി അലി അക്ബര്‍ ആണെന്ന് പോലീസിന് വ്യക്തമായത്. പ്രതിയെ അന്വേഷിച്ചു താനൂര്‍ പോലീസ് സെപ്റ്റംബര്‍ മാസം കണ്ണൂരിലുള്ള ചപ്പാരങ്കടവ് പോയി അന്വേഷണം നടത്തി. എന്നാല് പോലീസ് അന്വേഷിച്ചു വന്നതറിഞ്ഞ പ്രതി മൊബൈല്‍ ഓഫ് ആക്കി മുങ്ങുകയായിരുന്നു. പിന്നീട് മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം നിരവധി മൊബൈല്‍ നമ്ബറുകള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെ പ്രതി ഊട്ടി ഭാഗത്തു ലവ് ഡെല്‍ എന്ന സ്ഥലത്തു ഉണ്ട് എന്ന് മനസ്സിലാക്കുകയായിരുന്നു. (കാഞ്ഞങ്ങാട് വിഷൻ) ഊട്ടിയില്‍ എത്തി പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളില്‍ മാറി താമസിച്ചു ആളുകളെ നിരീക്ഷിച്ചു. എല്‍ ടി ടി ഇ ക്കാര്‍ താമസിക്കുന്നതും റൗഡികളുടെ തവളവുമായ മഞ്ജകൗറ എന്ന സ്ഥലത്തുള്ള അണ്ണാ കോളനിയില്‍ നിന്ന് ആണ് പ്രതിയെ കണ്ടെത്തിയത്. 2000ഓളം ആളുകള്‍ വിവിധ കോട്ടജുകളില്‍ തിങ്ങി പാര്‍ക്കുന്നതുമായ സ്ഥലത്തു നിന്നും പ്രതിയെ സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

No comments