Breaking News

പ്രതിഭകളെ അനുമോദിച്ച് DYFI കത്തുണ്ടി യൂണിറ്റ് .കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു


മുക്കുഴി: മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശിയ സബ് ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണ്ണം നേടിയ കേരള ടീം അംഗം അബിത ബാലന്‍, കായൽ സമ്മേളന സംസ്കാരിക സമിതി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റ് 2021-ലെ മികച്ച ഷോർട്ട് ഫിലിമായി തെരഞ്ഞെടുത്ത "തിരി" യുടെ രചനയും സംവിധാനവും ചെയ്ത രമ്യ ബാലകൃഷ്ണന്‍.

കാസര്‍ഗോഡ് ജില്ലാ ടീം വടം വലി പരിശീലകന്‍ കെ. എം റീജു എന്നിവരെ DYFI കത്തുണ്ടി യൂണിറ്റ് അനുമോദിച്ചു. ചടങ്ങില്‍ സിപിഐഎം പനത്തടി ഏരിയാ കമ്മിറ്റി അംഗവും കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.DYFI കത്തുണ്ടി യൂണിറ്റ് സെക്രട്ടറി വിൻസാദ് സ്വാഗതം പറഞ്ഞു. സിപിഐഎം ബേളൂർ ലോക്കല്‍ കമ്മിറ്റി അംഗം സി സി സണ്ണി അധ്യക്ഷത വഹിച്ചു. ബേളൂർ ലോക്കല്‍ കമ്മിറ്റി മെമ്പർ മധുസൂദനന്‍, DYFI ബേളൂർ മേഖല പ്രസിഡന്റ് വി റിനീഷ്,സിപിഐഎം കത്തുണ്ടി ബ്രാഞ്ച് സ്ത സെക്രട്ടറി ഉഷാകുമാരി, GHSS കുണ്ടംകുഴി സ്കൂള്‍ കായിക അധ്യാപിക വാസന്തി. കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

No comments