Breaking News

ഡേറ്റാച്ചെലവ് പോക്കറ്റിലൊതുങ്ങില്ല; പായ്ക്ക് തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ ആശ്വാസം


കൊച്ചി• മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് അതിനുള്ള ചെലവ് 20–25% ഉയർത്തിയിരിക്കുകയാണ് മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ ഐഡിയ (വി), റിലയൻസ് ജിയോ എന്നിവ.

എയർടെൽ, വി എന്നിവയുടെ നിരക്കു വർധന കഴിഞ്ഞയാഴ്ച പ്രാബല്യത്തിലായി. ജിയോയുടെ പുതിയ നിരക്കുകൾ നാളെ മുതൽ. എയർടെലിന്റെയും വിയുടെയും നിരക്കുകൾ ഏതാണ്ട് സമാനമാണ്. ജിയോയുടേത് അൽപം കുറവും.

 ഒറ്റയടിക്ക് 20–25% വില വർധന എന്നത് ചെറിയ കാര്യമല്ല. ഡേറ്റ ഉപയോഗം എത്രത്തോളം എന്നു കൃത്യമായി വിലയിരുത്തി പായ്ക്ക് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പലരും ഒന്നിലേറെ സിം ഉള്ള പലരും പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റ പൂർണമായും ഉപയോഗിക്കുന്നില്ല.

ജിയോയുടെ നിരക്ക് നാളെയേ ഉയരൂ. കുറഞ്ഞ നിരക്കിൽ ഇന്നു കൂടി റീചാർജ് ചെയ്യാൻ അവസരമുണ്ട്.




No comments