Breaking News

ഇടത്തോട് കോളിയാറിൽ ക്വാറി അപകടം, ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്ക്


പരപ്പ: ഇടത്തോട്  കോളിയാറിലെ കരിങ്കല്‍ ക്വാറയില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്. പണിയെടുക്കുകയായിരുന്ന കത്തുണ്ടിയിലെ രമേശനാണ്(50) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹതൊഴിലാളികളായ കോളിയാറിലെ പ്രഭാകരന്‍, സുമ എന്നിവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഈ സമയം ഈ ഭാഗത്ത് ഇടിയോടു കൂടി കനത്ത മഴ ഉണ്ടായിരുന്നതായി പറയുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്നുപേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രമേശന്‍ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ എസ്‌ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

No comments