Breaking News

വിദ്യാകിരണം പദ്ധതി: കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളിൽ ലാപ്ടോപ് വിതരണം നടത്തി


കാലിച്ചാനടുക്കം: സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂളിൽ എസ്. ടി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ വിതരണ ഉൽഘാടനം നടത്തി. വാർഡ് മെമ്പർ  അഡ്വ.പി.ഷീജ അദ്ധ്യക്ഷത വഹിച്ചു. പ്രഥാനധ്യാപിക ഷെർളി ജോർജ്ജ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് ജയചന്ദ്രൻ സംസാരിച്ചു.

No comments