Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് എണ്ണപ്പാറയിൽ സ്തനാർബുദ ക്യാമ്പ് നടത്തി

 

എണ്ണപ്പാറ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത്  കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ നേതൃത്വത്തിൽ, സ്താനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേർപേഴസൺ ജയശ്രീ എൻ എസ്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ: പ്രസാദ് തോമസ്സ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേയർമാൻ ഗോപാലകൃഷ്ണൻ,  വാർഡ് മെമ്പർ ബാലകൃഷ്ണൻ, എന്നിവർ ആശംസകൾ അറിയിച്ചു.  ഡോ: ശരണ്യ (കൺസൾട്ടൻസ് പാത്തോളജിസ്റ്റ് ) സ്തനാർബുദത്തിനെകുറിച്ച് അവലോകനം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ. ജിഷ നന്ദി അറിയിച്ചു  സ്തനാർബുദ ക്യാമ്പിന് പുറമേ പരിശോധന നടത്തി

No comments