Breaking News

ചോയ്യങ്കോട് കിനാവൂർ ഗവ.ഹോമിയോ ഡിസ്‌പെൻസറിയിൽ പൊതുജനങ്ങൾക്കായുള്ള യോഗപരിശീലനം ആരംഭിക്കും : ജനകിയ സമിതി രൂപീകരിച്ചു


ചോയ്യങ്കോട്: നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി കിനാവൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ ഹെൽത്ത് വെൽനെസ്സ് സെന്റർ അനുവദിച്ചു. ഉടൻ തന്നെ പൊതു ജനങ്ങൾക്കായുള്ള യോഗ പരിശീലനം ആരംഭിക്കും. ഇതിനോടാനുബന്ധമായി സ്ഥാപനത്തിൽ   ഔഷധോദ്യാനം നിർമ്മിക്കുന്നതിന്നും, പരിപാലിക്കുന്നതിനും വേണ്ടി ജനകീയ സമിതി രൂപീകരിച്ചു. യോഗത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കരിപ്പത്ത്  സ്വാഗതവും  വാർഡ് മെമ്പർ ശ്രീമതി കൈരളി നന്ദിയും പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അജിത്ത് കുമാർ. കെ.വി, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമിറ്റി ചെയർമാൻ ഷൈജമ്മ ബെന്നി, വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

No comments