Breaking News

കയ്യൂർ, കോടോം ഐ.ടി.ഐകളിൽ സീറ്റൊഴിവ്


കയ്യൂർ ഗവ. ഐ.ടി.ഐ.യിൽ 2021 വർഷത്തെ പ്രവേശനത്തിന് മെട്രിക്ക്/നോൺ മെട്രിക്ക് ട്രേഡുകളിലായി എട്ട് ഒഴിവുകളുണ്ട്. അപേക്ഷ നല്കി ഇതുവരെ പ്രവേശനംലഭിക്കാത്ത, ഇൻഡക്സ് മാർക്ക് 150-ന് മുകളിലുള്ളവർ 29-ന് രാവിലെ 10-ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.


ഒടയഞ്ചാൽ കോടോം ഐ.ടി.ഐ.യിൽ ഈ അധ്യയനവർഷത്തെ പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 30-ന് മുൻപായി ഐ.ടി.ഐ.യിൽ നേരിട്ടെത്തി അപേക്ഷ നൽകണം.

No comments