Breaking News

സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനമെന്ന് പരാതി, ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നീലേശ്വരം പോലീസ് കേസെടുത്തു


നീലേശ്വരം: സ്ത്രീധനം ആവശ്യപ്പെ യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പയ്യന്നൂർ തായിനേരിയിലെ മാധവി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വി.പി.മാധവിയുടെ മകൾ സഹനയുടെ(35) പ രാതിയിലാണ് ഭർത്താവ് പള്ളിക്കര കുഞ്ഞിപുളിക്കാലിൽ ശ്രേയസിൽ മനോജ് മനിയേരി(42), പിതാവ് സുകുമാരൻ(75), മാതാവ് ശ്യാമള, സഹോദരി സ്മിത എന്നിവർക്കെ തിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 2009 ഏ പ്രിൽ 13 നാണ് മനോജും സഹനയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തിൽ മാനസീകവൈകല്ല്യമുള്ള ആറ് വയസുള്ള കുട്ടിയുമുണ്ട്. വിവാഹശേഷം ഭർതൃവീട്ടിൽ വെ ച്ച് കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് സഹനയുടെ പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 6 ന് അഞ്ച് ലക്ഷം രൂപയും കൂടു തൽ സ്വർണ്ണവും വേണമെന്നും ഇല്ലെങ്കിൽ തന്നെ ഭാര്യയാ യി വേണ്ടായെന്നും പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും ഇതിന് മറ്റ് പ്രതികൾ കൂട്ടുനിൽക്കുകയും ചെയ്തുവെന്നും സഹനയു ടെ പരാതിയിൽ പറയുന്നു. ആകെയുണ്ടായിരുന്ന നാല് സെന്റ് സ്ഥലവും വീടും വിറ്റാണ് 25പവൻ സ്ത്രീധനം നൽകിയതെന്നും ഇനി തങ്ങൾക്ക് ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ദരിദ്രവാസിയെന്നും പണമില്ലാത്തവളെന്നും ബുദ്ധിവികാസമില്ലാത്ത മകളെ പെറ്റവളെന്നും ആക്ഷേപിക്കുകയും ചെയ്തുവെന്നും സഹനയുടെ പരാതിയിൽ പറയുന്നു. ഇതിനിടയിൽ സഹന നിയമനടപടി സ്വീകരിക്കുന്നതറിഞ്ഞ് ഭർത്താവ് വിദേശത്തേക്ക് കടക്കുകയും ചെയ്തു.

No comments