Breaking News

വെള്ളരിക്കുണ്ട് മാവുള്ളാൽ തീർത്ഥാടന ദൈവാലയത്തിലെ നവനാൾ തിരുകർമ്മങ്ങളും തിരുനാൾ ആഘോഷവും സമാപിച്ചു


വെള്ളരിക്കുണ്ട്: മലയോരത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാവുള്ളാൽ വി. യൂദാ തദ്ദേവൂസിന്റെ തീർത്ഥാടന ദേവാലയത്തിലെ പത്തു നാൾ നീണ്ടു നിന്ന  നവനാൾ തിരു കർമ്മങ്ങൾക്കും തിരുനാൾ ആഘോഷങ്ങൾക്കും ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ സമാപനം.

മലയോരത്തെ വിശ്വാസി സമൂഹത്തിന്റെ അവസാന വാക്കായ മാവുള്ളാൽ മുത്തപ്പന്റെ തിരുനാൾ ആഘോഷങ്ങൾക്ക് 
വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണത്തോടെയാണ്  സമാപനം കുറിച്ചത്.

കോവിഡ് പ്രോട്ടോ കോൾ എല്ലാം പാലിച്ചു കൊണ്ട് ഞായറാഴ്ച രാവിലെ നടന്ന പ്രദിക്ഷണത്തിൽ സർവ്വ മതത്തിൽ പ്പെട്ട നിരവധി വിശ്വാസികൾ പങ്കു ചേർന്നു ചടങ്ങുകൾക്ക്   വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം കാർമികത്വം വഹിച്ചു.

No comments