Breaking News

നിർധന രോഗികൾക്കായ് നാട് കൈകോർത്തു..മനുഷ്യസ്നേഹത്തിൻ്റെ രുചിക്കൂട്ട് ചാലിച്ച് കൊന്നക്കാടുകാർ വിളമ്പിയത് നാലായിരം ബിരിയാണി


കൊന്നക്കാട്: പ്രദേശത്തെ മൂന്ന് നിർധന രോഗികളുടെ ചികിത്സാ ധനസമാഹരണത്തിനായി കൊന്നക്കാടുകാർ ഞായറാഴ്ച്ച വിളമ്പിയത് കാരുണ്യത്തിൻ്റെ രുചിക്കൂട്ട് ചാലിച്ച നാലായിരത്തോളം ബിരിയാണി. ബിരിയാണി ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക മൂന്ന് രോഗികൾക്കായി വീതിച്ച് നൽകും. ഒരു നാടിൻ്റെ കൈമെയ് മറന്നുള്ള അർപ്പണ മനോഭാവമാണ് ബിരിയാണി ചലഞ്ച് വൻ വിജയമാവാൻ സഹായിച്ചത്. രക്ഷാധികാരി ടി.പി തമ്പാൻ, ചെയർമാൻ പി.സി രഘുനാഥൻ,
കൺവീനർ ഷാജി തൈലംമാനാൽ, വൈസ് ചെയർമാൻ കെ.ആർ മണി, ജോയിന്റ് കൺവീനർ റോബിൻ തോമസ്, ഖജാൻജി ദിബാഷ് തത്തയിൽ, മാലോത്ത് കസബ പി.ടി.എ പ്രസിഡണ്ട് സിനോജ്, ഡാർലിൻ ജോർജ് കടവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകരുടെ അക്ഷീണമായ പ്രവർത്തനത്തിൻ്റെ ഭലമായാണ് ബിരിയാണി ചാലഞ്ച് വൻ വിജയത്തിലെത്തിച്ചത്. ഭക്ഷണം ഉണ്ടാക്കാനും പായ്ക്ക് ചെയ്യാനും മാലോത്ത് കസബ സ്ക്കൂൾ വിട്ടു നൽകിയിരുന്നു.
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക പിന്നീട് അർഹരായ മൂന്ന് രോഗികളുടെ കുടുംബത്തിന് കൈമാറും.  പ്രദേശത്തെ വ്യാപരികളും ഡ്രൈവേഴ്സ് യൂണിയും, ക്ലബുകളും, യെസ് ഐ ക്യാൻ കൂട്ടായ്മ ഉൾപ്പടെയുള്ള ജീവകാരുണ്യ സംഘടനകളും, 
മറ്റ് സന്നദ്ധ സംഘടനകളും പരിപാടിയുടെ വിജയത്തിനായി ഒപ്പം ചേർന്നു.

No comments