Breaking News

ദേശീയ വടംവലി മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ച കോടോത്ത് സ്ക്കുളിലെ താരങ്ങളെ കോൺഗ്രസ് ഉദയപുരം ബൂത്ത് കമ്മറ്റി ആദരിച്ചു


ഒടയഞ്ചാൽ: മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ കേരള ടീമിന് വേണ്ടി മത്സരിച്ച കോടോത്ത് ഡോ: അംബേദ്കർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ മിന്നും താരങ്ങൾക്കും പരിശീലിപ്പിച്ച ശ്രീധരൻ പരപ്പക്കും, കായിക അധ്യാപകൻ ജനാർദ്ദനൻ മാഷിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോടോംബേളൂർ  ഉദയപുരം 58 ബൂത്ത്‌ കമ്മറ്റി നേതൃത്വത്തിൽ അനുമോദിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബാലചന്ദ്രൻ അധ്യക്ഷനായി, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തു മെമ്പർ രതീഷ് കാട്ടുമാടം മുഖ്യാഥിതിയായി, ബളാൽ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് മധുസുദനൻ ബാലൂർ, ബ്ലോക്ക്‌ സെക്രട്ടറി സജി പ്ലാച്ചേരി പുറത്തു, ബാലൻ പണാംകോട്, കുമാരൻ പണാകോട്, എ.പി ജോസ് പിണ്ടിക്കടവ്, ശ്രീധരൻ പണാകോട് സംസാരിച്ചു. അശോക്കുമാർ കോടോം സ്വാഗതവും, ബൂത്ത്‌ പ്രസിഡന്റ്‌ രാജേഷ് പണാകോട് നന്ദിയും പറഞ്ഞു

No comments