Breaking News

'അധ്യാപകരുടെ ഓൺലൈൻ സ്ഥലം മാറ്റ നടപടിക്രമങ്ങൾ സുതാര്യമാകണം': എ.കെ.എസ്.ടി.യു ചിറ്റാരിക്കാൽ സബ്ജില്ലാ സമ്മേളനം വെള്ളരിക്കുണ്ടിൽ സമാപിച്ചു.


 വെള്ളരിക്കുണ്ട്: അധ്യാപകരുടെ ഓൺലൈൻ സ്ഥലം മാറ്റത്തിനുള്ള നടപടിക്രമങ്ങൾ സുതാര്യമായും നിയമാനുസൃതമായു ഉടനടി നടപ്പിലാക്കണമെന്ന് എ.കെ.എസ്.ടി.യു ചിറ്റാരിക്കൽ സബ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വളരെ സുതാര്യമായി നടന്നുവന്നിരുന്ന ഓൺലൈൻ സ്ഥലം മാറ്റം ഒന്നു രണ്ടു വർഷങ്ങളായി അർഹരായവ പ്രയോറിട്ടി അട്ടിമറിച്ചും അനർഹരെ തിരുകി കയറ്റിയും പരാതിക്ക് ഇടനൽകുകയും അധ്യാപകർ കോടതി കയറിയിറങ്ങുന്ന അവസ്ഥയുമാണ് ജില്ലയിലുള്ളത്. വകുപ്പുതലത്തിലുള്ള കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും ജില്ലയിലെ താല്കാലിക ലിസ്റ്റുകൾ പരാതിയുട കൂമ്പാരം മൂലം പിൻവലിക്കേണ്ടി വന്നിരിക്കയാണ്. അർഹരുടെ അവസരം നഷ്ടപ്പെടാത്ത രീതിയിൽ ട്രാൻസ്ഫർ നടപടികൾ അധികാരികൾ സൂഷ്മതയോടെ നടത്തേണ്ടതാണ് എന്ന് സമ്മേളനം ആവശ്യപ്പെട്ടു. അനിത കെ യുടെ അധ്യക്ഷതയിൽ എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡൻറ് വിനയൻ കല്ലത്ത് സമ്മേളനം  ഉദ്ഘാടനം ചെയ്തു. സജയൻ എ, രതീഷ്,ഷീമ കെ.വി,രമ്യ എന്നിവർ സംസാരിച്ചു. അനിൽ പൊതാവൂർ നന്ദി പറഞ്ഞു.            പുതിയ ഭാരവാഹികൾ : സെക്രട്ടറി : ഷീമ.കെ.വി.       പ്രസിഡന്റ് : അനിത.കെ.             ട്രഷറർ: അനിൽ പൊതാവൂർ, ജോ: സെക്രട്ടറിമാർ: രമ്യ,ഓമന        വൈസ് പ്രസി : ജയലളിത

No comments