Breaking News

ഇരിയയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ഇരിയ പള്ളിക്ക് സമീപമുള്ള വളവിൽ കാറുകൾ കൂട്ടിയിടിച്ച് യുവതിയുടെ നില ഗുരുതരം. കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരിയായ യുവതിക്കാണ് പരിക്ക്.

പനത്തടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്പലത്ത പോലീസ്ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ.മധുസൂദൻ സംഭവ സ്ഥലത്തെത്തി. പരിക്കേറ്റ യുവതി ഇരുന്ന കാറിന്റെ പിൻഭാഗത്തെ വാതിൽ ഇടിയുടെ ആഘാതത്തിൽ തകർന്ന് റോഡിലേക്ക് വീണു.

No comments