Breaking News

കൊന്നക്കാട് സ്വദേശിയായ വയോധികനെ വീണു മരിച്ച നിലയിൽ കണ്ടെത്തി


വെള്ളരിക്കുണ്ട് : വയോധികനെ അയൽക്കാരിയുടെ ഷെഡ്ഡിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊന്നക്കാട്, ചെരുമ്പക്കോട്ടെ മൂത്തോട്ടത്തിൽ ഹൗസിൽ കുഞ്ഞിക്കണ്ണൻ (72) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45 മണിയോടെയാണ് കുഞ്ഞിക്കണ്ണനെ അയൽവാസി  താമസിക്കുന്ന ഷെഡ്ഡിൽ വീണു കിടക്കുന്നതായി കാണപ്പെട്ടത്. ഉടൻ കൊന്നക്കാട്ടെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ മകൻ കെ ബിനു നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

No comments