Breaking News

കൊന്നക്കാട് വനാതിർത്തിയായ കമ്മാടി ഉന്നതിയോട് ചേർന്ന കേരള വനത്തിൽ വൻ തീപിടിത്തത്തിൽ സാമൂഹ്യ ദ്രോഹികൾ ഇടപെടലുണ്ടോ എന്ന് സംശയം


വെള്ളരിക്കുണ്ട് : വനാതിർത്തിയായ കമ്മാടി ഉന്നതിയോട് ചേർന്ന കേരള വനത്തിൽ വൻ തീപിടിത്തം. ബുധൻ രാത്രിയുണ്ടായ തീ വ്യാഴം പകൽ രണ്ടോടെ അണച്ചു. തീ ശ്രദ്ധയിൽപെട്ട വനംവകുപ്പ് വാച്ചർമാർ രാത്രിതന്നെ അണക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിറ്റേന്ന് നേരം പുലർന്നപ്പോൾ തീ വീണ്ടും ആളിപ്പടരുകയായിരുന്നു. ഏതാണ്ട് നാലര ഏക്കറോളം ഭാഗം വനത്തിൽ തീ പടർന്നു. കുറ്റിക്കോലിൽ നിന്നും കാഞ്ഞങ്ങാട് നിന്നും എത്തിയ അഗ്നിരക്ഷാസേനയും വനം വകുപ്പ് ജീവനക്കാരും വിവരമറിഞ്ഞെത്തിയ ആളുകളും ചേർന്ന് വ്യാഴം പകൽ രണ്ടോടെ തീ നിയന്ത്രണ വിധേയമാക്കി. വലിയ മരങ്ങൾ തീയിൽ നശിച്ചിട്ടില്ല. ചില മുളകൂട്ടങ്ങൾക്ക് തീപിടിച്ചു. തീ പിടിത്ത കാരണം വ്യക്തമല്ല. സാമൂഹ്യ ദ്രോഹികൾ ഇതിനുപിന്നിലുണ്ടോ എന്ന് സംശയിക്കുന്നതായി വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.

No comments